Friday, May 18, 2007

അര്‍ദ്ധവിരാമം

നിഴലായ് മാറിയൊരഴലിന്റെ നെറുകയില്‍
നീറുന്ന മൗനത്തില്‍ നിറയുന്ന ഓര്‍മ്മയില്‍
കാറ്റിന്റെ കാണാത്ത കയ്യുകള്‍ താളംപിടിക്കവേ
കരളിലെ കനലുകള്‍ നിദ്രവിട്ടുണരുന്നു
ഉയരുന്ന പുകയില്‍ തെളിയും വെളിച്ചത്തില്‍
ഉണരുന്നു നിന്മുഖം നിനവിലെ കനവായി
ഉള്ളിലെ മൗനത്തിനര്‍ദ്ധവിരാമമായ്
ഉയരുന്നു നിന്‍മൃദുക്കൊലുസിന്‍ കിലുക്കങ്ങള്‍
അണയുന്നിതെന്‍ മുന്നില്‍ നീ മൃദുസ്മേരയായ്
അനുവാദം തേടാതെന്നരുമയാം അതിഥിയായ്

7 comments:

കരീം മാഷ്‌ said...

കവിത നന്നായിരിക്കുന്നു.
ദു:ഖമാണോ സ്ഥായിയായ ഭാവം?

SUNISH THOMAS said...

അര്‍ധ വിരാമം ഇഷ്ടപ്പെട്ടു.

ഇനി, പൂര്‍ണവിരാമം, അര്‍ധോക്തി, ആശ്ചര്യ ചിഹ്നം, ഉദ്ധരണി, ചോദ്യചിഹ്നം തുടങ്ങിയ കവിതകള്‍ പിന്നാലെ പ്രതീക്ഷിക്കുന്നു.

ദീപ said...

കരീം മാഷെ, ദുഃഖം സ്ഥായീഭാവമല്ല രണ്ടാംഭാവമാണ്

Anonymous said...

ഒരു മൂവന്തിയില്‍
ദീപം ദീപം .......
വിളക്കു കോളുത്തുമ്പോളായിരുന്നില്ലെ അത്‌.

ടീച്ചറുടെ കുട്ടികള്‍ ഭാഗ്യവാന്മാര്‍. അകക്കണ്ണ്‌ തുറപ്പിക്കുന്ന
ആശാത്തി അക്ഷരങ്ങളിലേക്ക്‌ ദീപ പ്രഭ ചൊരിയാന്‍ കെല്‍പ്പുള്ളവള്‍.

chithrakaran ചിത്രകാരന്‍ said...

:)

Unknown said...

ദീപ എന്താ എഴുത്ത് നിര്‍ത്തിയോ ?

Babu Kalyanam said...

deepa botany ano padippikkunnathu?